നൂഹ് കലാപ കേസ്: ഹരിയാനയില്‍ കോണ്‍ഗ്രസ് എംഎല്‍എ മാമ്മന്‍ ഖാന്‍ അറസ്റ്റില്‍

mla

ഹരിയാനയിലെ നൂഹില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍. ഫിറോസ്പൂര്‍ ഝിര്‍ക്കയിലെ എംഎല്‍എ ആയ മാമ്മന്‍ ഖാന്‍ ആണ് അറസ്റ്റിലായത്. 

കലാപമുണ്ടാക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ ഖാനെതിരെ പോലീസ് കേസ് എടുത്തിരുന്നു.ഇന്നലെയാണ് ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശ്വ ഹിന്ദു പദയാത്ര അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിന് ഖാനെതിരെ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

എന്നാല്‍, വിശ്വ ഹിന്ദു പരിഷതിന്റെ യാത്രയുടെ അന്ന് താന്‍ സ്ഥലത്ത് തന്നെ ഇല്ലായിരുന്നു എന്നാണ് ഖാന്റെ വാദം. ഫോണ്‍ കോള്‍ ഉള്‍പ്പെടെ പരിശോധിച്ച് ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചതിന് ശേഷമായിരുന്നു പോലീസ് അറസ്റ്റിലേക്ക് കടന്നത്. ഇക്കാര്യം പോലീസ് കോടതിയെയും അറിയിക്കും. അറസ്റ്റിന് മുന്‍പായി മൊഴിയെടുക്കുന്നതിനായി ഖാനെ വിളിപ്പിച്ചെങ്കിലും പോലീസിന് മുന്‍പില്‍ ഹാജരായിരുന്നില്ല. ഇക്കാര്യവും പോലീസ് കോടതിയെ അറിയിക്കും.

Tags