എക്സ്പ്രസ് ട്രെയിനില്‍ ന്യൂഡില്‍സ് പാകം ചെയ്ത സംഭവം; മാപ്പ് പറഞ്ഞ് യാത്രക്കാരി
"ട്രെയിനുകളില്‍ മാഗി പാചകം ചെയ്യരുത് അല്ലെങ്കില്‍ ഹെവി ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. ഇത് ഒരു കുറ്റകൃത്യവും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമാണ്. എന്റെ തെറ്റിനെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്തിയതിന് മുംബൈ ആർപിഎഫിന് നന്ദി
ഓടിക്കൊണ്ടിരുന്ന എക്സ്പ്രസ് ട്രെയിനില്‍ മാഗി ന്യൂഡില്‍സ് പാചകം ചെയ്യുന്ന യാത്രക്കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് യാത്രക്കാരി. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ക്ഷമാപണ വീഡിയോ പങ്കുവച്ചത്.
tRootC1469263">മുംബൈയിലെ ആർപിഎഫ് ഉദ്യോഗസ്ഥരുമൊത്തുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട്, ഹരിദ്വാറില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ വെച്ചാണ് സംഭവം നടന്നതെന്ന് അവർ വിശദീകരിക്കുന്നു. ട്രെയിനിലെ ചില കുട്ടികള്‍ മാഗി കെറ്റിലില്‍ ഉണ്ടാക്കാമോ എന്ന് ചോദിച്ചതിനാലാണ് താൻ കെറ്റില്‍ ഉപയോഗിച്ച് മാഗി ഉണ്ടാക്കിയതെന്ന് അവർ പറഞ്ഞു.
താനും മറ്റ് മുതിർന്നവരും ഏകാദശി വ്രതം അനുഷ്ഠിച്ചിരുന്നതിനാല്‍ വെള്ളം തിളപ്പിച്ച് ചായ ഉണ്ടാക്കാനും കെറ്റില്‍ ഉപയോഗിച്ചു. ട്രെയിൻ 6-7 മണിക്കൂർ വൈകിയതിനാല്‍ കുറച്ചു ചായ ഉണ്ടാക്കി എല്ലാവരും അത് പങ്കിട്ടുവെന്നും സരിത വീഡിയോയില്‍ പറയുന്നു. ട്രെയിനില്‍ പാചകം ചെയ്താലുണ്ടാകുന്ന അപകടത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നും തനിക്ക് സംഭവിച്ച തെറ്റിന് മാപ്പ് പറയുന്നതായും സരിത പറഞ്ഞു.
"ട്രെയിനുകളില്‍ മാഗി പാചകം ചെയ്യരുത് അല്ലെങ്കില്‍ ഹെവി ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. ഇത് ഒരു കുറ്റകൃത്യവും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമാണ്. എന്റെ തെറ്റിനെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്തിയതിന് മുംബൈ ആർപിഎഫിന് നന്ദി.ഇത്തരമൊരു തെറ്റ് ചെയ്യരുതെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. സുരക്ഷിതമായ യാത്രയ്ക്ക് ഇന്ത്യൻ റെയില്‍വേയ്ക്ക് നന്ദി, ഇനി തെറ്റ് ആവര്‍ത്തിക്കില്ല'' സരിത കൂട്ടിച്ചേര്‍ത്തു.
.jpg)

