‘മുസ്ലീം ഇതര അംഗങ്ങൾ മതകാര്യങ്ങളിൽ ഇടപെടില്ല, പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണ്' : അമിത് ഷാ

Amit Shah
Amit Shah

ഡൽഹി: വഖഫ് ബോർഡിൽ മുസ്ലീം ഇതര അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭേദഗതി ബില്ലിലെ വ്യവസ്ഥയിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബോർഡിലെ മുസ്ലീം ഇതര അംഗങ്ങൾക്ക് മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ യാതൊരു പങ്കും ഉണ്ടായിരിക്കില്ല. ബില്ലിനേക്കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും അമിത് ഷാ വിമർശിച്ചു.

ഏതെങ്കിലും സമുദായത്തിന്റെ മതാചാരങ്ങളിൽ കൈകടത്തുന്നതല്ല നിർദിഷ്ട നിയമനിർമാണം. വഖഫ് വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യത ഉറപ്പുവരുത്താനും ക്രമക്കേടുകൾ തടയാനുമാണ് ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത്. തങ്ങളുടെ വോട്ട് ബാങ്കിനുവേണ്ടി ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയം നിറയ്ക്കാനാണ് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നതെന്നും അമിത് ഷാ വിമർശിച്ചു.

Tags

News Hub