'നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഇനി ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം; പേര് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

18th BRICS Summit a huge success; World countries' trust in India has increased, says PM Narendra Modi

നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം എന്ന പേര് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് പ്രഖ്യാപിച്ചത്.

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മറ്റും. നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട് എന്ന് പുതിയ വിമാനത്താവളത്തിന് പേര് നൽകും. ഉത്തർപ്രദേശ് മന്ത്രിസഭ തീരുമാനമെടുത്തു.

ഇതുസംബന്ധിച്ച സർക്കാർ നിർദേശം യു പി മന്ത്രിസഭ അംഗീകരിച്ചു. നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം എന്ന പേര് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് പ്രഖ്യാപിച്ചത്.

ലഖ്‌നൗവിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉത്തർപ്രദേശ് കാബിനറ്റ് യോഗമാണ് വിമാനത്താവളത്തിൻ്റെ പേര് മാറ്റുന്നതിനുള്ള നിർദേശത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിൻ്റെ ഭരണനേട്ടങ്ങളെക്കുറിച്ചും യോഗി ആദിത്യനാഥ് പ്രശംസിച്ചുകൊണ്ട് വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.

Tags