'ഈ പ്രദേശത്ത് ഹൈദരാബാദി ബിരിയാണി ആര്‍ക്കും ഇഷ്ടമല്ല'; ഒവൈസിക്കെതിരെ ഒളിയമ്പുമായി അസം ഖാന്‍

azam khan


ഒവൈസി ഒരു ബാരിസ്റ്ററാണ്, മൗലാനയല്ല. താടി വളര്‍ത്തിയതുകൊണ്ട് മാത്രം ഒരാള്‍ മൗലാനയാകില്ല, അതുപോലെ താടി വളര്‍ത്തിയാല്‍ ഒരാള്‍ സാധുവാകുകയുമില്ല. അസം ഖാന്‍ പറഞ്ഞു.

അസദുദ്ദീന്‍ ഒവൈസിയെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. പരോക്ഷമായായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ ഈ പ്രദേശത്ത് ഹൈദരാബാദി ബിരിയാണി ആര്‍ക്കും ഇഷ്ടമല്ല. ഇവിടെ ആളുകള്‍ക്ക് ഇഷ്ടം പുലാവും മട്ടണ്‍ ബിരിയാണിയുമാണ്. അതാണ് അവര്‍ കഴിക്കുന്നത് എന്നായിരുന്നും അസം ഖാന്റെ പ്രതികരണം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മത്സരിക്കാനുള്ള ഒവൈസിയുടെ നീക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പിന് ഇനിയും ഒരുപാട് സമയമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം അതിനെ അവഗണിക്കുകയാണുണ്ടായത്.


ഒവൈസി ഒരു ബാരിസ്റ്ററാണ്, മൗലാനയല്ല. താടി വളര്‍ത്തിയതുകൊണ്ട് മാത്രം ഒരാള്‍ മൗലാനയാകില്ല, അതുപോലെ താടി വളര്‍ത്തിയാല്‍ ഒരാള്‍ സാധുവാകുകയുമില്ല. അസം ഖാന്‍ പറഞ്ഞു. ഒരു മൗലാന ആകണമെങ്കില്‍ 'മൗലവിയത്തില്‍' ബിരുദം വേണം. ഫത്വ പുറപ്പെടുവിക്കാന്‍ 'മുഫ്തി' എന്ന നിലയിലുള്ള യോഗ്യത വേണം. അദ്ദേഹം ഒരു ബാരിസ്റ്ററാണ് എന്നതാണ് സത്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐഎംഐഎം തലവനായ ഒവൈസി, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags