രാഷ്ട്രപതിയുടെ പരിപാടിയില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് മമത ബാനര്‍ജി
ചടങ്ങില്‍ എന്തെങ്കിലും സംഘാടന പിഴവുണ്ടായെങ്കില്‍ അതിന് കാരണം പരിപാടി സംഘടിപ്പിച്ച സ്വകാര്യ സംഘാടനയാണെന്നും മമത ബാനര്‍ജി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ വിവാദത്തിലടക്കം പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ലക്ഷ്യമിടുകയാണെന്നും രാഷ്ട്രപതിയുടെ പരിപാടിയില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായിട്ടില്ലെന്നും മമത പറഞ്ഞു. ചടങ്ങില്‍ എന്തെങ്കിലും സംഘാടന പിഴവുണ്ടായെങ്കില്‍ അതിന് കാരണം പരിപാടി സംഘടിപ്പിച്ച സ്വകാര്യ സംഘാടനയാണെന്നും മമത ബാനര്‍ജി പറഞ്ഞു.
tRootC1469263">'ശനിയാഴ്ച പശ്ചിമ ബംഗാളില്‍ നടന്ന രാഷ്ട്രപതിയുടെ പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടില്ല. പരിപാടിയില്‍ എന്തെങ്കിലും കെടുകാര്യസ്ഥത ഉണ്ടായെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സംഘാടകര്‍ക്കും എയര്‍പോര്‍ട്ട് അതോറിറ്റിക്കുമാണ്. രാഷ്ട്രപതിയെയും ഇന്ത്യന്‍ ഭരണഘടനയെയും ഞങ്ങള്‍ വളരെയേറെ ബഹുമാനിക്കുന്നുണ്ട്, അതിനെ ഞങ്ങള്‍ അമ്മയായാണ് കണക്കാക്കുന്നത്. ഇതില്‍ ഞങ്ങളെ കുറ്റപ്പെടുത്തരുത്.' എന്നായിരുന്നു മമതയുടെ പ്രതികരണം.
അതേസമയം വിഷയത്തില്‍ രൂക്ഷ പ്രതികരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഹങ്കാരവും വൃത്തികെട്ട രാഷ്ട്രീയം കളിക്കാനുള്ള ശ്രമവും ബംഗാളിലെ ജനങ്ങള്‍ ഉടന്‍ തകര്‍ക്കുമെന്നും രാഷ്ട്രപതിക്കെതിരായ അപമാനം രാജ്യവും നാരീശക്തിയും ക്ഷമിക്കില്ലെന്നും മോദി ഡല്‍ഹിയിലെ പൊതുപരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു. രാഷ്ട്രപതിയെ അപമാനിച്ചത് വേദനയുണ്ടാക്കുന്നു. ടിഎംസി രാഷ്ട്രപതിയെയും പാവനമായ പരിപാടിയെയും ബഹിഷ്‌കരിച്ചെന്നും മോദി ആരോപിച്ചു.
.jpg)


