സിജെപി മാര്‍ച്ചിന് അനുമതിയില്ല; നിരാഹാരം തുടര്‍ന്ന് അഭിജീത് ദീപ്കെയും എസ്എഫ്‌ഐ നേതാക്കളും

cjp

അനുമതി ലഭിച്ചിട്ടില്ലാത്ത പശ്ചാത്തലത്തില്‍ മാര്‍ച്ച് നടത്താന്‍ അനുവദിക്കില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. 

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് വിവരം. പാര്‍ലമെന്റ് മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചെന്നാണ് റിപ്പോര്‍ട്ട്. നാളെയാണ് പാര്‍ലമെന്റിലേക്ക് സിജെപി മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിജെപി അനുമതി തേടി അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. അനുമതി ലഭിച്ചിട്ടില്ലാത്ത പശ്ചാത്തലത്തില്‍ മാര്‍ച്ച് നടത്താന്‍ അനുവദിക്കില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. 

സാധാരണ പാര്‍ലമെന്റ് മാര്‍ച്ചുകള്‍ ജന്തര്‍ മന്തറില്‍ തന്നെയാണ് സംഘടിപ്പിക്കപ്പെടാറുള്ളത്. അതിനാല്‍ ഇതിന് പുറത്തേക്ക് മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. സിജെപി സമരം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നാണ് അധ്യക്ഷന്‍ അഭിജീത് ദീപ്കെ പ്രതികരിച്ചത്.

Tags