എല്‍പിജി പ്രതിസന്ധിയില്‍ ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം

West Asian conflict; Reports suggest potential LPG shortage in India

ഇന്ത്യയുടെ ആഭ്യന്തര എല്‍പിജി ഉത്പാദനം 25% വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രാജ്യത്തെ എല്‍പിജി പ്രതിസന്ധിയില്‍ ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം. ആളുകള്‍ തിരക്ക് കൂട്ടി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നത് തെറ്റിദ്ധാരണയും വ്യാജ വിവരങ്ങളും മൂലമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും മന്ത്രാലയം അറിയിച്ചു. 

ഇന്ത്യയുടെ ആഭ്യന്തര എല്‍പിജി ഉത്പാദനം 25% വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏല്‍പിജിയുമായുള്ള കപ്പലുകള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു എന്നും രണ്ട് ദിവസത്തിനകം അവ ഇവിടെയെത്തുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ മൊത്തം ഉപഭോഗത്തിന്റെ 60% ഏല്‍പിജിയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതില്‍ 90%വും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് വരുന്നത്.

പ്രധാനപ്പെട്ട റിഫൈനറികളായ ഐഒസിഎല്‍. എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവരോട് ഉത്പാദനം വര്‍ധിപ്പിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കമ്പനികളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഒരു സമിതി സാഹചര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

Tags