എല്‍പിജി പ്രതിസന്ധിയില്‍ അനാവശ്യ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

West Asian conflict; Reports suggest potential LPG shortage in India

എല്‍പിജി പൂഴ്ത്തിവെച്ചതിനും മറിച്ചുവിറ്റതിനും വിവിധയിടങ്ങളില്‍ കേസെടുത്തിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

എല്‍പിജി പ്രതിസന്ധിയില്‍ അനാവശ്യ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ബുക്കിങ് ഇടവേളകള്‍ കൃത്യമായി പാലിക്കണമെന്നും നഗരമേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസമാണ് ബുക്കിംഗ് ഇടവേളകളെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ആഭ്യന്തര ഉല്‍പ്പാദനം 31 ശതമാനമായി ഉയര്‍ന്നു. പരിഭ്രാന്തരായി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

tRootC1469263">

വാണിജ്യ ഉപഭോക്താക്കള്‍ക്ക് എല്‍പിജി നല്‍കുന്നതിന്റെ മുന്‍ഗണന സംസ്ഥാനങ്ങള്‍ തീരുമാനിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. എല്‍പിജി പൂഴ്ത്തിവെച്ചതിനും മറിച്ചുവിറ്റതിനും വിവിധയിടങ്ങളില്‍ കേസെടുത്തിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. എല്‍പിജി ഇറക്കുമതി പ്രതിസന്ധിയായി തുടരുന്നുവെന്നും കേന്ദ്രം അറിയിച്ചു.

Tags