പൂക്കളോ പൊന്നാടയോ വേണ്ട, വേണമെങ്കില്‍ പുസ്തകങ്ങള്‍ തന്നോളൂ ; ജനങ്ങളോട് സിദ്ധരാമയ്യ

അധികാരത്തിലേറിയതിന് പിന്നാലെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പാലിക്കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് ശേഷം സിദ്ധരാമയ്യ പൊതുജനങ്ങള്‍ക്ക് നല്‍കിയ മറ്റൊരു നിര്‍ദേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുന്നുണ്ട്.
തനിക്ക് ജനങ്ങള്‍ ആദരസൂചകമായി പൂക്കളോ പൊന്നാടയോ നല്‍കരുതെന്നാണ് സിദ്ധരാമയ്യ പറയുന്നത്. പകരം തനിക്ക് പുസ്തകങ്ങള്‍ നല്‍കുന്നതാണ് കൂടുതല്‍ സന്തോഷമെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അവിടെ നിന്ന് പൊന്നാടയോ പൂക്കളോ സ്വീകരിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യക്തിപരമായ പരിപാടികളിലും പൊതുപരിപാടികളിലും ഇത് ഞാന്‍ പാലിക്കും. സമ്മാനങ്ങളിലൂടെ അവരുടെ സ്‌നേഹം അറിയിക്കാന്‍ അതിയായി ആഗ്രഹിക്കുന്നവര്‍ പുസ്തകങ്ങള്‍ നല്‍കണമെന്നാണ് ആഗ്രഹം'. സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.