അര്‍ഹതയുള്ള ആരും പുറത്താകില്ല'; ദില്ലി എസ്‌ഐആര്‍ നോട്ടീസില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
അര്‍ഹതയുള്ള ആരും എസ്‌ഐആറിലൂടെ പുറത്താവില്ലെന്നും, അര്‍ഹതയില്ലാത്തവരാരും ഇടംപിടിക്കില്ലെന്നും കമ്മീഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
മുഖ്യമന്ത്രിയടക്കം പല പ്രമുഖര്‍ക്കും എസ്‌ഐആര്‍ നടപടി പ്രകാരം നോട്ടീസയച്ചത് വലിയ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷന്‍. അര്‍ഹതയുള്ള ആരും എസ്‌ഐആറിലൂടെ പുറത്താവില്ലെന്നും, അര്‍ഹതയില്ലാത്തവരാരും ഇടംപിടിക്കില്ലെന്നും കമ്മീഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
നോട്ടീസ് ലഭിച്ചെന്നോ കരട് വോട്ടര്‍പട്ടികയില്‍ പേരില്ല എന്നതിനും അര്‍ത്ഥം വോട്ടര്‍ പട്ടികയില്‍നിന്നും എന്നെന്നേക്കുമായി പേര് വെട്ടും എന്നതല്ല. എല്ലാവരെയും കേട്ട ശേഷം മാത്രമേ തുടര്‍ നടപടികളുണ്ടാവുകയുള്ളൂവെന്നും കമ്മീഷന്‍ വ്യക്തമാക്കി. നവംബര്‍ നാലിനാണ് എസ്‌ഐആര്‍ പൂര്‍ത്തിയാക്കി ദില്ലിയില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 47.5 ലക്ഷം പേരുകള്‍ വെട്ടിയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. കരട് പട്ടികയില്‍ ഉള്‍പ്പെട്ട 97.5 ലക്ഷം വോട്ടര്‍മാരില്‍ 33.12 ലക്ഷം പേര്‍ക്കാണ് കമ്മീഷന്‍ നോട്ടീസയച്ചത്.
.jpg)

