ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടിട്ട് നടപടിയില്ല, ഇതോടെയാണ് പ്രതിഷേധത്തിലേക്ക് നീങ്ങിയത് ; രാഹുല്‍ഗാന്ധി
അനുകൂല നടപടിയില്ലാതിരുന്നതിനാലാണ് പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്നും വീഡിയോ സന്ദേശം പങ്കുവെച്ച് രാഹുല്‍ ഗാന്ധി വിശദീകരിച്ചു.
നീറ്റ് അടക്കം പരീക്ഷ ക്രമക്കേടുകളില്‍ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും നടപടി ഉണ്ടായില്ലെന്നും രാഹുല്‍ ഗാന്ധി. പരീക്ഷ ക്രമക്കേടുകളില്‍ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുല്‍ വ്യക്തമാക്കി. അനുകൂല നടപടിയില്ലാതിരുന്നതിനാലാണ് പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്നും വീഡിയോ സന്ദേശം പങ്കുവെച്ച് രാഹുല്‍ ഗാന്ധി വിശദീകരിച്ചു.
വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, നിലവില്‍ നടക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബുധനാഴ്ച തന്നെ വിഷയം വിശദമായി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഞാന്‍ ലോക്സഭാ സ്പീക്കറെ കണ്ട്, വിദ്യാര്‍ഥികള്‍ക്ക് എന്ത് സംഭവിച്ചു എന്ന് ചര്‍ച്ച ചെയ്യാന്‍ അനുവദിക്കേണ്ടത് എത്ര പ്രധാനമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നാണ് സ്പീക്കര്‍ പറഞ്ഞത്. എന്നാല്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന് യാതൊരു താല്പര്യവുമില്ലെന്ന് പിന്നീട് ഞങ്ങള്‍ക്ക് വ്യക്തമായി എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പരീക്ഷക്രമക്കേടുകള്‍ക്കെതിരെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തി കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. മൂന്ന് മണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റു കോണ്‍ഗ്രസ് നേതാക്കളെയും കടുത്ത ബലപ്രയോഗത്തിലൂടെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
.jpg)

