നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ ബിഹാറില്‍ ഉപമുഖ്യമന്ത്രിയാകില്ലെന്ന് റിപ്പോര്‍ട്ട്

nishant

ബിഹാര്‍ മന്ത്രിസഭാ പുനഃസംഘടനയില്‍ നിഷാന്തിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും എന്നായിരുന്നു നേരത്തെയുളള വിലയിരുത്തലുകള്‍.

നിതീഷ് കുമാര്‍ രാജിവച്ചതിന് പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ അദ്ദേഹത്തിന്റെ മകന്‍ നിഷാന്ത് കുമാര്‍ ഉപമുഖ്യമന്ത്രിയാകില്ലെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി പദവികളാകും നിഷാന്ത് ആദ്യം വഹിക്കുകയെന്നും അദ്ദേഹം തന്നെയാണ് മന്ത്രിപദവി വേണ്ട എന്ന് പറഞ്ഞതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാകാനാണ് നിഷാന്ത് ആഗ്രഹിക്കുന്നത് എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിഹാര്‍ മന്ത്രിസഭാ പുനഃസംഘടനയില്‍ നിഷാന്തിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും എന്നായിരുന്നു നേരത്തെയുളള വിലയിരുത്തലുകള്‍. നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ നിഷാന്ത് പാര്‍ട്ടി അംഗത്വം സ്വീകരിച്ചതും ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു പ്രചാരണങ്ങള്‍. നിഷാന്ത് ഉപമുഖ്യമന്ത്രി പദവി വേണ്ട എന്നുപറഞ്ഞതോടെ പകരം ആരായിരിക്കും എന്ന ആലോചനയും ശക്തമായിരിക്കുകയാണ്.

Tags