നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

nithish

ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയെ ഈമാസം 13ന് പറ്റ്‌നയില്‍ ചേരുന്ന എന്‍ഡിഎ യോഗത്തില്‍ തീരുമാനിക്കും. 16നാകും സത്യപ്രതിജ്ഞ.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭ അം?ഗമായി സത്യപ്രതിജ്ഞ ചെയ്യും. പിന്നാലെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. നിതീഷ് കുമാറും മുതിര്‍ന്ന ജെഡിയു നേതാക്കളും ഇന്നലെ ദില്ലിയിലെത്തിയിരുന്നു. ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയെ ഈമാസം 13ന് പറ്റ്‌നയില്‍ ചേരുന്ന എന്‍ഡിഎ യോഗത്തില്‍ തീരുമാനിക്കും. 16നാകും സത്യപ്രതിജ്ഞ.

ബിഹാറിലേക്ക് മടങ്ങും മുന്‍പ് പ്രധാനപ്പെട്ട ബിജെപി നേതാക്കളുമായും ദില്ലിയില്‍ നിതീഷ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. ബിഹാറിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി കോര്‍ കമ്മറ്റി യോഗം ഇന്ന് ദില്ലിയില്‍ ചേരുന്നുണ്ട്. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട് ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിതീഷ് കുമാറിന്റെ മകന്‍ നിശാന്ത് ഉപമുഖ്യമന്ത്രി ആകുമെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം ബിജെപിയും ജെഡിയുവും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ടെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. കസേര കളിയാണ് ബിഹാറില്‍ നടക്കുന്നതെന്ന് തേജസ്വി യാദവ് കുറ്റപ്പെടുത്തി.

Tags