ഡൽഹിയിലെ വായുമലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായി ; നിതിൻ ഗഡ്കരി
ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഗഡ്കരിയുടെ പരാമർശം. കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ ഡൽഹിയിലുണ്ട്. ഈ മലിനീകരണം മൂലം തനിക്ക് ഇപ്പോൾ അലർജി അനുഭവപ്പെടുകയാണ്.
tRootC1469263">ഡൽഹിയിലെ മലിനീകരണത്തിൽ 40 ശതമാനവും വരുന്നത് ഗതാഗത മേഖലയിൽ നിന്നാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കണം. എന്തുകൊണ്ട് നമുക്ക് മലിനീകരണം കുറക്കുന്ന ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾ ഉപയോഗിച്ച് കൂടായെന്ന് ഗഡ്കരി ചോദിച്ചു. എഥനോൾ കൂടുതലായി ഉപയോഗിക്കാൻ സാധിക്കുന്ന ഫ്ലെക്സ്ഫ്യൂവൽ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളും വികസിപ്പിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
രാജ്യത്ത് മലിനീകരണത്തിന്റെ തോതിൽ രണ്ടാമത് നിൽക്കുന്ന നഗരമാണ് ഡൽഹി. ഡൽഹിയിൽ വായുഗുണനിലവാര സൂചിക 412ലേക്ക് എത്തിയിരുന്നു. ഡൽഹി കഴിഞ്ഞാൽ നോയിഡയാണ് രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം. ബുധനാഴ്ച മലിനീകരണം വലിയ രീതിയിൽ ഡൽഹിയിൽ ഉയർന്നിരുന്നു. അടുത്ത ആറ് ദിവസവും ഡൽഹിയിൽ മലിനീകരണം കൂടുമെന്നാണ് പ്രവചനം.
ഡൽഹിക്ക് പുറമേ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും സമാനമായ അവസ്ഥകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്തരീക്ഷ മലിനികരണത്തോടൊപ്പം പ്രതികൂല കാലാവസ്ഥയും സാഹചര്യങ്ങൾ ഗുരുതരമാക്കുകയാണ്. കാറ്റിന്റെ വേഗത, ഉയർന്ന ഈർപ്പം, താപനിലയിലെ കുറവ് തുടങ്ങിയ സാഹചര്യങ്ങൾ വായു മലിനീകരണ തോത് വർധിക്കാൻ കാരണമാണ്.
.jpg)


