ഡല്‍ഹിയില്‍ ഒന്‍പതുവയസുകാരി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു
ഗെയിംസ് പിരീഡ് കഴിഞ്ഞ് പെണ്‍കുട്ടി ക്ലാസിലേക്ക് നടന്ന് വരുന്നത് പുറത്തു വരുന്ന ദൃശ്യങ്ങളില്‍ കാണാം
ഡല്‍ഹി: ഡല്‍ഹിയില്‍ ഒന്‍പതുവയസുകാരി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. ബുധനാഴ്ച രാവിലെയാണ് ഈ ദാരുണസംഭവമുണ്ടായത്.മയൂര്‍ വിഹാര്‍ ഫേസ് 2 ലെ ലവ്ലി ഹെറിറ്റേജ് സ്കൂളിലെ മൂന്നാം ക്ലാസുകാരിയാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഗെയിംസ് പിരീഡ് കഴിഞ്ഞ് പെണ്‍കുട്ടി ക്ലാസിലേക്ക് നടന്ന് വരുന്നത് പുറത്തു വരുന്ന ദൃശ്യങ്ങളില്‍ കാണാം. കുട്ടി എന്തോ അസ്വസ്ഥത അനുഭവിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അരയില്‍ രണ്ട് കൈകളും കുത്തി അസ്വസ്ഥതയോടെ അല്പ നിമിഷങ്ങള്‍ കുട്ടി നില്ക്കുന്നതും പെട്ടെന്ന് മുഖമടച്ച് വീഴുന്നതുമാണ് സിസിടിവി ദൃശ്യങ്ങളില്‍.
ഇത് കണ്ട് മറ്റ് വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി എഴുന്നേല്ക്കുന്നതും അധ്യാപിക കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തുന്നതും കാണാം. കുട്ടിയുടെ മുഖത്ത് വെള്ളം തളിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സ്കൂള്‍ അധികൃതര്‍ നിര്മന് വിഹാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ വ്യാഴാഴ്ച നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ
.jpg)

