നിജാബ് വിവാദം ; നിതീഷ് കുമാറിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
ഇന്റലിജന്‍സ് ഏജന്‍സികളുടെ ഉപദേശ പ്രകാരമാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.
യുവതിയുടെ നിഖാബ് വലിച്ചുമാറ്റിയ നടപടി വലിയ വിവാദമായതോടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സംഭവത്തില്‍ ജനരോക്ഷം വ്യാപകമായതും സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ഭീഷണികള്‍ വന്നുതുടങ്ങിയതോടെയുമാണ് സുരക്ഷ വര്‍ധിപ്പിച്ചത്.
ഇന്റലിജന്‍സ് ഏജന്‍സികളുടെ ഉപദേശ പ്രകാരമാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. ഡിജിപി, സ്‌പെഷ്യല്‍ സെക്യൂരിറ്റി ഗ്രൂപ്പിന്റെ തലവന്‍ എന്നിവര്‍ നിതീഷിന്റെ നിലവിലെ സുരക്ഷ വിലയിരുത്തുകയും വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. നിതീഷിന്റെ കാണാനെത്തുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കാനും പോകുന്നയിടങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കാനും പൊലീസ് തീരുമാനിച്ചു.
tRootC1469263">ഡിസംബര്‍ 15നായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെട്ട നിഖാബ് വിവാദം ഉണ്ടായത്. ആയുഷ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനിടെയായിരുന്നു സംഭവം. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്ന മുസ്ലിം യുവതിയുടെ നിഖാബ് നിതീഷ് കുമാര്‍ വലിച്ചുമാറ്റുകയായിരുന്നു. പുറത്തുവന്ന വീഡിയോയില്‍ യുവതിയുടെ നിഖാബ് വലിച്ചുമാറ്റിയതിന് പിന്നാലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷിനെ തടയുന്നത് കാണാം. നിതീഷ് ആദ്യം യുവതിയോട് നിഖാബ് മാറ്റാന്‍ ആവശ്യപ്പെടുകയാണ്. യുവതി പ്രതികരിക്കുന്നതിന് മുന്‍പ് തന്നെ നിതീഷ് നിഖാബ് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം വലിയ രാഷ്ട്രീയവിവാദത്തിനാണ് തിരികൊളുത്തിയത്.
.jpg)


