50 ലേറെ പേരുള്‍പ്പെട്ട ഓണ്‍ലൈന്‍ ഭീകര സംഘടനയെ കണ്ടെത്തി എന്‍ഐഎ ; ബോംബു സ്‌ഫോടനവും ചാവേര്‍ ആക്രമണവും പദ്ധതിയിട്ടു ; 12 പേര്‍ പിടിയില്‍
അന്വേഷണത്തില്‍ ആന്ധ്രാ പ്രദേശിന് പുറമേ, മഹാരാഷ്ട്ര, തെലങ്കാന, ദില്ലി, ബിഹാര്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നീളുന്ന കണ്ണികളാണ് ഉള്ളതെന്ന് എന്‍ഐഎ കണ്ടെത്തി.
ആന്ധ്രാ പ്രദേശിലെ വിജയവാഡ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഭീകരസംഘത്തെ കണ്ടെത്തി എന്‍ഐഎ. അന്‍പതിനടുത്ത് ആളുകള്‍ സംഘത്തില്‍ ഉണ്ടെന്ന് എന്‍ഐഎ പറയുന്നു. കേസില്‍ 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ആറ് സംസ്ഥാനങ്ങളിലേക്ക് എന്‍ഐഎ സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 12ന് വിജയവാഡയില്‍ 23കാരനായ മുഹമ്മദ് റഹ്‌മത്തുള്ള ഷെരീഫ് എന്ന വ്യക്തിയെ ആന്ധ്രാ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് കേസിന്റെ തുടക്കം. കേസിലെ ഗൗരവം കണക്കിലെടുത്ത് കഴിഞ്ഞ മാസം അവസാനം എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
അന്വേഷണത്തില്‍ ആന്ധ്രാ പ്രദേശിന് പുറമേ, മഹാരാഷ്ട്ര, തെലങ്കാന, ദില്ലി, ബിഹാര്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നീളുന്ന കണ്ണികളാണ് ഉള്ളതെന്ന് എന്‍ഐഎ കണ്ടെത്തി. 12 പ്രതികളെ എന്‍ഐഎ ഇതിനോടകം അറസ്റ്റ് ചെയ്തു. ഒരാള്‍ വിദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ഹാന്‍ഡ്‌ലര്‍ ആണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, എന്‍ക്രിപ്റ്റ് ചെയ്ത മെസേജിങ് ആപ്പുകള്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി യുവാക്കളെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വയ്ദ എന്നീ നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ശൃംഖലകളെ കണ്ടെത്താന്‍ എന്‍ഐഎ അന്വേഷണം ശക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ ബോംബ് സ്‌ഫോടനവും ചാവേര്‍ ആക്രമണവുമാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.
.jpg)

