അല്‍ഖ്വയ്ദയില്‍ പ്രവര്‍ത്തിച്ച ഭീകരന്റെ വീട് കണ്ടുകെട്ടി എന്‍ഐഎ

google news
nia

തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദയില്‍ പ്രവര്‍ത്തിച്ച ഭീകരന്റെ വീട് കണ്ടുകെട്ടി എന്‍ഐഎ സംഘം. ഉത്തര്‍പ്രദേശിലെ ദുബാഗ പ്രദേശത്തുള്ള മിന്‍ഹാജ് അഹമ്മദ് എന്ന് വ്യക്തിയുടെ വസ്തുവാണ് എന്‍ഐഎ സംഘം കണ്ടുകെട്ടിയത്. ഭീകരവാദ പ്രവര്‍ത്തനങ്ങളിലൂടെ കിട്ടിയ പണം ഉപയോഗിച്ച് നിര്‍മ്മിച്ച വീടാണ് ഇതെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അല്‍ഖ്വയ്ദയിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്ത കേസില്‍ മിന്‍ഹാജിന് പങ്കു ണ്ടെന്നും കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മിന്‍ഹാജ് ഫണ്ട് നല്‍കിയെന്നും എന്‍ഐഎ കണ്ടെത്തി.

Tags