ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് നവ ദമ്പതികൾക്ക് ദാരുണാന്ത്യം
രണ്ട് മാസം മുൻപാണ് ഇവർ വിവാഹിതരായത്. വിജയവാഡയിലെ ബന്ധുക്കളെ കാണാൻ പോകുമ്ബോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം
ഹൈദരാബാദ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ വാതിലിന് സമീപം നില്‍ക്കെ അബദ്ധത്തില്‍ താഴേക്ക് വീണ് നവദമ്ബതികള്‍ക്ക് ദാരുണാന്ത്യം.ആന്ധ്രപ്രദേശിലെ മാന്യം ജില്ലയിലെ പാർവതീപുരത്തിനടുത്ത് രാവുപള്ളി ഗ്രാമത്തില്‍ നിന്നുള്ള കെ സിംഹാചലം (25), ഭാര്യ ഭവനി (19) എന്നിവരാണ് മരിച്ചത്.
tRootC1469263">രണ്ട് മാസം മുൻപാണ് ഇവർ വിവാഹിതരായത്. വിജയവാഡയിലെ ബന്ധുക്കളെ കാണാൻ പോകുമ്ബോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.ഇരുവരും ട്രെയിനിൻ്റെ വാതിലിന് സമീപം നില്‍ക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞത്.
ഹൈദരാബാദിലെ കെമിക്കല്‍ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു കെ സിംഹാചലം. പാളത്തിന് സമീപം മൃതദേഹങ്ങള്‍ കണ്ട ട്രാക്ക്‌മാൻ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
.jpg)


