സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന ഉത്തരവില്‍ ഇടപെടാതെ സുപ്രീംകോടതി

supreme court
supreme court

അലഹബാദ് ഹൈക്കോടതി ഉത്തരവിലെ ചില വാചകങ്ങള്‍ നീക്കം ചെയ്യുകയോ, ഭേദഗതി ചെയ്യുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി

സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന ഉത്തരവില്‍ ഇടപെടാതെ സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കണക്കാക്കാനാകില്ലെന്ന ഉത്തരവില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച് സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് ഹൈക്കോടതി വിസ്സമ്മതിച്ചത്. 

tRootC1469263">

അലഹബാദ് ഹൈക്കോടതി ഉത്തരവിലെ ചില വാചകങ്ങള്‍ നീക്കം ചെയ്യുകയോ, ഭേദഗതി ചെയ്യുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദം ഉന്നയിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ കോടതിയില്‍ പ്രഭാഷണം വേണ്ടെന്ന് ജസ്റ്റിസ് ബേല എം.ത്രിവേദി പറഞ്ഞു. തുടര്‍ന്ന് ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, പി.ബി.വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളി.
 

Tags