വായു മലിനീകരണം ഏറ്റവും രൂക്ഷമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് എട്ടാംസ്ഥാനം
Tue, 14 Mar 2023

വായു മലിനീകരണം ഏറ്റവും രൂക്ഷമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് എട്ടാംസ്ഥാനം. ഏറ്റവും മലിനമായ ആദ്യ 50 നഗരങ്ങളില്‍ 39ഉം ഇന്ത്യയിലാണ്. 'വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടില്‍' സ്വിസ് സ്ഥാപനമായ ഐ ക്യു കെയറാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
രാജസ്ഥാനിലെ ഭിവാഡി, ദില്ലി, ബിഹാറിലെ ദര്‍ഭംഗ, അസോപുര്‍, ന്യൂ ദില്ലി, പാറ്റ്‌ന എന്നീ നഗരങ്ങളാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും സൂക്ഷ്മമായി നിരീക്ഷിക്കുന്ന മലിനീകരണ പദാര്‍ത്ഥമായ PM 2.5 ന്റെ അളവ് അടിസ്ഥാനമാക്കിയാണ് വായു മലിനീകരണത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.