ആംബുലന്‍സ് സൗകര്യം ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് നവജാത ശിശുവിന്റെ മൃതദേഹം കാര്‍ഡ് ബോര്‍ഡ് ബോക്‌സിലാക്കി വീട്ടിലെത്തിച്ച് പിതാവ്
പ്രവസത്തിനിടെയായിരുന്നു കുഞ്ഞ് മരിച്ചത്.
ആശുപത്രി അധികൃതര്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് നവജാത ശിശുവിന്റെ മൃതദേഹം കാര്‍ഡ് ബോര്‍ഡ് ബോക്‌സിലാക്കി വീട്ടിലെത്തിച്ച് പിതാവ്. ജാര്‍ഖണ്ഡിലെ സിങ്ങ്ഭും ജില്ലയിലാണ് സംഭവം.ബന്‍ഗ്രാസി സ്വദേശിയായ രാമകൃഷ്ണ ഹേംബ്രൂയ്ക്കാണ് ദുരനുഭവമുണ്ടായത്. പ്രവസത്തിനിടെയായിരുന്നു കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം ബോക്‌സിലാക്കി വീട്ടിലെത്തിക്കുകയായിരുന്നു.
tRootC1469263">മാര്‍ച്ച് അഞ്ചിനായിരുന്നു രാമകൃഷ്ണയുടെ ഭാര്യ റിതിക തിരിയയെ പ്രസവത്തിനായി പ്രദേശത്തെ ചക്രധര്‍പുര്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച യുവതി കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. ഇതോടെയാണ് കുഞ്ഞിന്റെ മൃതദേഹം ബോക്‌സിലാക്കി ഇവര്‍ വീട്ടിലെത്തിച്ചത്.
കുഞ്ഞ് മരിച്ചതിന് ശേഷം ആശുപത്രി അധികൃതര്‍ തന്നോട് ആംബുലന്‍സ് സൗകര്യത്തെ കുറിച്ചോ മോര്‍ച്ചറിയിലെ വാഹന സൗകര്യത്തെ കുറിച്ചോ പറഞ്ഞിരുന്നില്ലെന്ന് രാമകൃഷ്ണ പ്രതികരിച്ചു.
ഇതോടെ മൃതദേഹം ബോക്സിലാക്കി ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇടപെടുകയും അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു.
.jpg)


