ആംബുലൻസിലെ പ്രസവത്തിനിടെ നവജാത ശിശുവിന്റെ തല ഗര്‍ഭപാത്രത്തില്‍ കുടുങ്ങി, കുഞ്ഞിന് ദാരുണാന്ത്യം
Apr 14, 2026, 17:27 IST
ലഖ്‌നൗ: ആംബുലന്‍സില്‍ വച്ച് പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ പ്രസവ ശുശ്രൂഷ നല്‍കി ആരോഗ്യപ്രവര്‍ത്തകര്‍. ഇതേ തുടര്‍ന്ന് നവജാതശിശുവിന് ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലന്‍സിനുള്ളില്‍ വച്ച് ആശാ വര്‍ക്കര്‍ പ്രസവമെടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ശിശുവിന്റെ ഉടല്‍ വേര്‍പെടുകയും തല ഗര്‍ഭപാത്രത്തില്‍ കുടുങ്ങുകയും ചെയ്തു.
ഏഴു മാസം ഗര്‍ഭിണിയായ പ്രേമ ദേവിക്കാണ് കുദ്രഹയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ദുരനുഭവമുണ്ടായത്. കഠിനമായ വേദനയനുഭവപ്പെട്ട യുവതിക്ക് വിദഗ്ധ ഡോക്ടറുടെ സേവനം തേടുന്നതിനു പകരം ആശാ വര്‍ക്കര്‍ വേദനസംഹാരി ഇന്‍ജക്ഷന്‍ നല്‍കുകയും പ്രസവം നടത്താന്‍ ശ്രമിക്കുകയുമായിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
.jpg)

