മോദിയെ വിളിച്ച് നെതന്യാഹു, ഗാസ സമാധാന പദ്ധതിക്ക് പിന്തുണയുമായി ഇന്ത്യ

Netanyahu calls Modi, India supports Gaza peace plan
Netanyahu calls Modi, India supports Gaza peace plan

ന്യൂഡൽഹി: വെടിനിർത്തൽ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്തിൽ നടപ്പാക്കിയ ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പിന്തുണയെന്ന്  ആവർത്തിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിക്കവെയാണ് സമാധാനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത മോദി എടുത്തുപറഞ്ഞത്.

tRootC1469263">

നെതന്യാഹു മോദിയെ നേരിട്ടു ഫോണിൽ വിളിക്കുകയായിരുന്നു. ഇരു നേതാക്കളും ദ്വികക്ഷി ബന്ധങ്ങൾ വിലയിരുത്തുകയും സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. സംഭാഷണത്തിനിടെ, ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ആദ്യകാല നടപ്പാക്കലിനുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചത്.

സംഭാഷണം, നയതന്ത്രം, സമാധാനപരമായ പരിഹാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ ദീർഘകാല നിലപാട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രണ്ട് നേതാക്കളും തീവ്രവാദത്തെ ശക്തമായി അപലപിക്കുകയും എല്ലാ രൂപത്തിലുമുള്ള തീവ്രവാദത്തോട് തങ്ങളുടെ ഒട്ടും പൊരുത്തപ്പെടില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം, നൂതനാശയങ്ങൾ എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇരുനേതാക്കളും ആഹ്വാനം ചെയ്തു. ഈ വർഷം ഒക്ടോബറിൽ, ട്രംപിന്റെ 20 ഇന ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇസ്രയേലും ഹമാസും സമ്മതിച്ചുവെന്ന പ്രഖ്യാപനത്തെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തിരുന്നു.

Tags