ഏഴുവയസുകാരിയോട് ക്രൂരത..! അയൽവാസി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Cruelty to a seven-year-old girl..! Neighbor raped and murdered her

 അമരാവതി: ആന്ധ്രാപദേശിൽ 7 വയസുകാരിയെ അയൽവാസിയായ യുവാവ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അന്നമയ്യ ജില്ലയിലെ മദനപ്പള്ളെ നഗരത്തിലാണ് സംഭവം. 30 വയസുകാരനായ കുലവർധൻ എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത് കൊലപ്പെടുത്തിയത്. കുട്ടിയെ പീഡിപ്പിച്ച ശേഷം വെള്ളം നിറച്ചുവെച്ചിരുന്ന വീപ്പയിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

tRootC1469263">

 തിങ്കളാഴ്ച രാവിലെ മുതലാണ് രണ്ടാംക്ലാസുകാരിയായ പെൺകുട്ടിയെ കാണാതാവുന്നത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽക്കുകയായിരുന്നു. സിസിടിവി അടക്കം പരിശോധിക്കുന്നതിനിടെ പ്രതിയുടെ വീട്ടിലെ വീപ്പക്കുള്ളിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മദ്യത്തിന് അടിമയായ പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ പ്രതിഷേധം അരങ്ങേറിയിരുന്നു.  ദേശീയപാതയടക്കം നാട്ടുകാർ ഉപരോധിച്ചു. അതേസമയം പ്രതിയെന്ന് സംശിയിക്കുന്ന യുവാവിനെ അടുത്തുള്ള തടാകത്തിൽൽ മരിച്ചനിലയിൽ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് വിവരം.


 

Tags