വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദി അമേരിക്കയിൽ അറസ്റ്റിൽ

nehalmodi
nehalmodi

വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദി അമേരിക്കയിൽ അറസ്റ്റിൽ. സിബിഐയുടെയും ദേശിയ അന്വേഷണ ഏജൻസിയായ ഇഡിയുടെയും കൈമാറ്റ അഭ്യർത്ഥനയെത്തുടർന്നാണ് അറസ്റ്റ് . രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പുകളിലൊന്നായ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് നേഹൽ. വെള്ളിയാഴ്ചയാണ് നേഹൽ മോദിയെ യുഎസ് അധികൃതർ കസ്റ്റഡിയിലെടുത്തത്.

tRootC1469263">

പിഎംഎൽഎ സെക്ഷൻ 3 പ്രകാരം കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവയാണത്. നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് യുകെ ഹൈക്കോടതി ഇതിനകം അംഗീകരിച്ചിട്ടുണ്ടെങ്കിലും, നിരവധി അപ്പീലുകൾ ഫയൽ ചെയ്യുന്നതിനാൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ വൈകുകയാണ്.

Tags