നീറ്റ് യുജി ; പ്രൊഫിഷനൽ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

neet exam

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ് യുജി പ്രൊവിഷനൽ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികളുടെ ഒഎംആര്‍ ഉത്തര കടലാസുകളും ഇതോടെ വെബ്സൈറ്റിൽ അപ് ചെയ്യുമെന്ന് ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു.

ഇതിന് ശേഷമാവും പരാതികൾ അറിയിക്കാൻ വിദ്യാര്‍ഥികൾക്കുള്ള അവസരം. ഇതിന് ശേഷമാവും അന്തിമ ഉത്തര സൂചിക പുറത്തുവരിക.

    ഉത്തരസൂചിക പരിശോധിക്കുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനുംexams.nta.ac.in/NEETഎന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

    ഉദ്യോഗാർത്ഥികൾക്ക് അവരുടെ ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഉത്തരസൂചികയും ഒ.എം.ആർ (OMR) ഷീറ്റും പരിശോധിക്കാവുന്നതാണ്.

രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് തുടങ്ങിയ മെഡിക്കലും അനുബന്ധവുമായ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് നീറ്റ് പരീക്ഷ സംഘടിപ്പിക്കുന്നത്. ഈ വർഷം റെക്കോർഡ് എണ്ണം അപേക്ഷകരാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാജ്യത്ത് 22.79 ലക്ഷം വിദ്യാർഥികൾ ഇത്തവണ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു.

Tags