നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് നേരിട്ട് സന്ദര്‍ശിക്കാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍

supream court

എന്‍ടിഎയുടെ പുതിയ സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും നേരിട്ട് വിലയിരുത്താന്‍ താനും ജസ്റ്റിസ് അലോക് ആരാധെയും എന്‍ടിഎ ഓഫീസ് സന്ദര്‍ശിക്കുമെന്ന് ജസ്റ്റിസ് പിഎസ് നരസിംഹ വ്യക്തമാക്കി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷകളിലെ തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളും ക്രമക്കേടുകളും തടയുന്നതിന്റെ ഭാഗമായി, പരീക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ സുപ്രീംകോടതിയുടെ നിര്‍ണായക നീക്കം.

എന്‍ടിഎയുടെ പുതിയ സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും നേരിട്ട് വിലയിരുത്താന്‍ താനും ജസ്റ്റിസ് അലോക് ആരാധെയും എന്‍ടിഎ ഓഫീസ് സന്ദര്‍ശിക്കുമെന്ന് ജസ്റ്റിസ് പിഎസ് നരസിംഹ വ്യക്തമാക്കി.ഡല്‍ഹി മിന്റോ റോഡിലുള്ള എന്‍ടിഎ ആസ്ഥാനം സന്ദര്‍ശിച്ച് സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ജീവനക്കാരുടെ ലഭ്യതയടക്കമുള്ള കാര്യങ്ങളും നേരിട്ട് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

താല്‍ക്കാലിക പരിഹാരങ്ങള്‍ക്കപ്പുറം പരീക്ഷാ സംവിധാനം പൂര്‍ണമായും സ്ഥിരസ്വഭാവമുള്ളതാക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്ഥിരമായ സംവിധാനവും സ്ഥിരം ജീവനക്കാരും സജ്ജമാക്കണമെന്നും ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും ബെഞ്ച് നിരീക്ഷിച്ചു.

 

Tags