നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേരളത്തിലേക്കും അന്വേഷണം

neet exam

ഇത്തവണത്തെ നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ നാസിക്കിലെ ഒരു പ്രസ്സിലാണ് അച്ചടിച്ചത്. ഈ പ്രിന്റിംഗ് പ്രസ്സില്‍ നിന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ശുഭം കര്‍നിയാര്‍ എന്ന വ്യക്തിക്കാണ് ചോദ്യപേപ്പര്‍ പൂര്‍ണ്ണരൂപത്തില്‍ കിട്ടിയത്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേരളത്തിലേക്കും അന്വേഷണം. ചോദ്യപേപ്പര്‍ ചോര്‍ത്തി തയ്യാറാക്കിയ മാത്യക ചോദ്യപേപ്പര്‍ കേരളത്തിലേക്കും എത്തിയെന്നാണ് കണ്ടെത്തല്‍. നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുടെ തുടക്കം നാസിക്കില്‍ നിന്നാണെന്നാണ് പ്രാഥമിക വിവരം. കേസില്‍ സിബിഐ അന്വേഷണസംഘം രൂപീകരിച്ച് നടപടി തുടങ്ങി
ചോദ്യപേപ്പര്‍ പരീക്ഷകേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനിടെ ചോര്‍ത്തുക എന്നതായിരുന്നു ഇതുവരെയുള്ള പരീക്ഷ തട്ടിപ്പ് സംഘത്തിന്റെ പതിവ്. എന്നാല്‍ നീറ്റില്‍ ഈക്കുറി അതും കടന്ന ്‌ചോദ്യപേപ്പര്‍ പ്രിന്റ് ചെയ്യുന്നസ്ഥലത്ത് നിന്ന് ചോര്‍ത്തിയെന്നാണ് പുറത്തുവരുന്ന വിവരം.

 ഇത്തവണത്തെ നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ നാസിക്കിലെ ഒരു പ്രസ്സിലാണ് അച്ചടിച്ചത്. ഈ പ്രിന്റിംഗ് പ്രസ്സില്‍ നിന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ശുഭം കര്‍നിയാര്‍ എന്ന വ്യക്തിക്കാണ് ചോദ്യപേപ്പര്‍ പൂര്‍ണ്ണരൂപത്തില്‍ കിട്ടിയത്. ഇയാളിത് ഹരിയാനയിലെ ഒരു ഡോക്ടറിന് കൊറിയര്‍ വഴി കൈമാറി. ഇയാള്‍ വഴി സിക്കറില്‍ ഈ നീക്കത്തിന്റെ സൂത്രധാരന്‍ മനീഷ് യാദവിലേക്കും രാകേഷ് കുമാറിലേക്കും എത്തുന്നു. പിന്നീട് ജയ്പൂര്‍ , ദില്ലി,ഡെറാഡൂണ്‍ , ജമ്മുകശ്മീര്‍, ബീഹാര്‍, കേരളം, തെലങ്കാന, ആന്ധ്ര അടക്കം സ്ഥലങ്ങളിലെ സംഘാങ്ങള്‍ക്ക് കിട്ടുന്നു. ആദ്യം കിട്ടിയ യഥാര്‍ത്ഥ ചോദ്യപേപ്പറിനെ ഈ സംഘം മാതൃകചോദ്യ പേപ്പര്‍ എന്ന നിലയിലേക്ക് മാറ്റിയത് പിടിക്കെപ്പെടാതെയിരിക്കാനാണ്. പിന്നീട് ഇത് പണം നല്‍കിയ ആവശ്യക്കാരിലേക്ക് എത്തിച്ചു. 

25000 മുതല്‍ രണ്ട് ലക്ഷം വരെ വില ഈടാക്കിയാണ് ടെലഗ്രാം വാട്‌സ്ആപ്പ് അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ വിറ്റത്. ഒരോ വില്‍പനയിലും പല കണ്ണികളെ ചേര്‍ത്ത് വെച്ച് വിദ്ഗധമായി നടത്തിയ തട്ടിപ്പ്. കേരളത്തില്‍ പഠിക്കുന്ന ചുരു സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ഈ സംഘത്തിലെ കണ്ണിയാണെന്നാണ് സംശയം. ഇയാള്‍ വഴി കേരളത്തിലെ ചില വിദ്യാര്‍ത്ഥികള്‍ക്കും ഈ മാതൃക പേപ്പര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. 10 സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്ന അന്വേഷണമെന്നാണ് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല മാതൃക ചോദ്യപേപ്പറിലെ ബയോളജി ചോദ്യങ്ങളില്‍ 90 എണ്ണവും കെമസ്ട്രിയിലെ 45 ചോദ്യങ്ങളില്‍ 35 എണ്ണം യഥാര്‍ത്ഥ ചോദ്യപേപ്പറിലും ഒന്നായിരുന്നു എന്നാണ് കണ്ടത്തെല്‍. 

Tags