സാങ്കേതിക തകരാര്‍, ജയ്പൂരില്‍ നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു; സെപ്റ്റംബര്‍ അഞ്ചിന് വീണ്ടും നടത്തും
Aug 30, 2026, 15:54 IST
പരീക്ഷ തടസപ്പെട്ടതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു. ജയ്പൂരിലെ സീതാപുര സെന്ററിലാണ് പരീക്ഷ തടസ്സപ്പെട്ടത്. ഓണ്‍ലൈനായിട്ടായിരുന്നു പരീക്ഷ. സെര്‍വര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതോടെ പരീക്ഷ പുന:ക്രമീകരിച്ചു.
ജയ്പൂരിലെ ഒരു സെന്ററില്‍ വെച്ച് സെപ്റ്റംബര്‍ അഞ്ചിന് പരീക്ഷ വീണ്ടും നടത്തുമെന്ന് ബോര്‍ഡ് അറിയിച്ചു. പരീക്ഷ തടസപ്പെട്ടതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
.jpg)

