നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ റീഫണ്ട് തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ ശ്രമിച്ചു ; 19കാരനായ വിദ്യാർത്ഥി അറസ്റ്റിൽ

crime

 ന്യൂഡൽഹി: നീറ്റ് റീഫണ്ട് തട്ടിപ്പ് കേസിൽ 19കാരൻ അറസ്റ്റിൽ. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ റീഫണ്ട് തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ ശ്രമിച്ചതിനാണ് 19കാരനായ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്. ബിഹാർ സ്വദേശിയായ നവീൻ കുമാറാണ് തട്ടിപ്പ് നടത്തിയത്. 150ഓളം വിദ്യാർത്ഥികളുടെ അക്കൗണ്ട് ഹാക്ക് ചെയ്താണ് തട്ടിപ്പിന് ശ്രമിച്ചത്. അഹമ്മദാബാദ് സൈബർ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എൻടിഎയുടെ ചീഫ് ഇൻഫർമഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടിക്കൂടിയത്.

നീറ്റ് ഉദ്യോഗാർത്ഥിയുടെ യോഗ്യതാപത്രങ്ങൾ ഉപയോഗിച്ച് പ്രതി കൃത്രിമ ഐഡി സൃഷ്ടിച്ചതായും വിദ്യാർത്ഥിയുടെ അറിവോ സമ്മതമോ ഇല്ലാതെ നീറ്റ്-യുജി 2026 പോർട്ടലിലേക്ക് അനധികൃതമായി പ്രവേശനം നേടിയതായും കണ്ടെത്തിയതിനെ തുടർന്നാണ് കേസ് വെളിച്ചത് വന്നത്. ഫീസ് റീഫണ്ടുകളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാറ്റാൻ ശ്രമിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇതുവഴിയാണ് പ്രതി പണം തന്റെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റാൻ ശ്രമിച്ചത്. പ്രതിയുടെ പേരിൽ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.

Tags