നീറ്റ് പരീക്ഷ ക്രമക്കേട്; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

dharmendra pradhan

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മേധാവിയെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുക.

നീറ്റ് പരീക്ഷ ക്രമക്കേട് വിവാദമായിരിക്കെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്യുഐ സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മേധാവിയെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുക.

അതിനിടെ നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനിലും വിദ്യാര്‍ത്ഥി ജീവനൊടുക്കി. സിക്കാറിലാണ് സംഭവം. ജുന്‍ജുനു ജില്ല സ്വദേശി പ്രദീപ് മേഘ്വാളാണ് ആത്മഹത്യ ചെയ്തത്. പരീക്ഷ റദ്ദാക്കിയത് പ്രദീപിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഇതോടെ രാജ്യത്ത് നാല് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്.

Tags