ബംഗാള്‍ തിരഞ്ഞെടുപ്പില്‍ സുരക്ഷ ഒരുക്കാന്‍ രണ്ടു ലക്ഷത്തോളം കേന്ദ്ര സേനാംഗങ്ങള്‍

army

വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അക്രമം ഒഴിവാക്കാനും വോട്ടര്‍മാര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനും പ്രത്യേക മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്.

2026 ലെ പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കാന്‍ രാജ്യത്തെ വിവിധ കേന്ദ്രസേനകളെ വ്യാപകമായി വിന്യസിച്ചു. തിരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂര്‍ണവുമായി നടത്തുന്നതിനായാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.മൊത്തത്തില്‍ നോക്കുമ്പോള്‍, ഇത്തവണത്തെ തിരഞ്ഞെടുപ്പിനായി ഏകദേശം 2.4 ലക്ഷം കേന്ദ്രസേന ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് വിന്യസിക്കുന്നതാണ്  ഇത് മുന്‍പത്തെ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് റെക്കോര്‍ഡ് നിലയിലാണ്.

ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി മാത്രം ഏകദേശം 2,400-ത്തിലധികം കേന്ദ്രസേന കമ്പനിയുകള്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ വിന്യസിച്ചിരിക്കുകയാണ്.വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അക്രമം ഒഴിവാക്കാനും വോട്ടര്‍മാര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനും പ്രത്യേക മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്.
മുര്‍ഷിദാബാദ്, മല്ദ, കൂച്ച്ബിഹാര്‍ തുടങ്ങിയ അതീവസെന്‍സിറ്റീവ് ജില്ലകളില്‍ കൂടുതല്‍ സേന വിന്യസിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിനിടെ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം.
എല്ലാ ബൂത്തുകളിലും നിരീക്ഷണത്തിനായി ക്യാമറകളും എഐ സംവിധാനങ്ങളും ഏര്‍പ്പെടുത്തി.സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സേനയുടെ താല്‍ക്കാലിക ക്യാമ്പുകളാക്കി മാറ്റി
കേന്ദ്രസേനയെ ഇങ്ങനെ വിന്യസിച്ചതില്‍ എതിര്‍പ്പറിയിച്ചിരിക്കുകയാണ് മമത. എന്നാല്‍ ഏറ്റവും അധികം അക്രമം നടക്കുന്ന ബംഗാളില്‍ ഒരു അക്രമവും വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍.

Tags