അനാവശ്യ യാത്രകള്‍ ഒഴിവാക്കുക; യുഎഇയിലെ പ്രവാസികള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

Avoid unnecessary travel; Indian Embassy issues high alert to expatriates in UAE

 

ദുബൈ:  സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ പ്രവാസികള്‍ക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യന്‍ എംബസി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്നും എംബസി നിര്‍ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ യുഎഇ അധികൃതര്‍ നല്‍കുന്ന എല്ലാ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നും മുന്നറിയിപ്പ് പറയുന്നു.

അടിയന്തര സാഹചര്യങ്ങളില്‍ അന്വേഷണത്തിനായി 80046342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. കൂടാതെ +971543090571 എന്ന വാട്‌സാപ്പ്? നമ്പറിലും ബന്ധപ്പെടാം. ഇ-മെയില്‍: pbsk.dubai@mea.gov.in, ca.abudhabi@mea.gov.in. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനം സാധാരണ നിലയില്‍ മുന്നോട്ടുപോകുന്നുണ്ട്. ആവശ്യമായ നിര്‍ദേശങ്ങള്‍ യഥാസമയം പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Tags