തമിഴ്‌നാട്ടില്‍ കുറ്റകൃത്യങ്ങളുയരുന്നത് ചൂണ്ടാക്കാട്ടി പ്രതിഷേധം നടത്താന്‍ എന്‍ഡിഎ
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ ഈ വിഷയത്തെ പ്രധാന പ്രചാരണ വിഷയമാക്കാനാണ് സഖ്യത്തിന്റെ നീക്കം.
തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രധാന ആയുധമായി ക്രമസമാധാന പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ എന്‍ഡിഎ തീരുമാനം. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്നും ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നു എന്നും ആരോപിച്ച് എന്‍ഡിഎ സഖ്യം ഇന്ന് തമിഴ്‌നാട്ടിലുടനീളം പ്രതിഷേ
tRootC1469263">ധ സംഗമങ്ങള്‍ സംഘടിപ്പിക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ ഈ വിഷയത്തെ പ്രധാന പ്രചാരണ വിഷയമാക്കാനാണ് സഖ്യത്തിന്റെ നീക്കം.
മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസാമി ചെന്നൈയില്‍ നടക്കുന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യും. സഖ്യത്തിലെ പ്രധാന കക്ഷിയായ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും വിവിധയിടങ്ങളില്‍ സമരത്തിന് നേതൃത്വം നല്‍കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ മധുരയിലും, കെ. അണ്ണാമലൈ കോയമ്പത്തൂരിലും പ്രതിഷേധങ്ങള്‍ നയിക്കും. തിരുനെല്‍വേലിയില്‍ തമിഴിസൈ സൗന്ദര്‍രാജനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
സഖ്യകക്ഷികളായ എഎംഎംകെ നേതാവ് ടി.ടി.വി. ദിനകരന്‍ തഞ്ചാവൂരിലും തമിഴ് മാനില കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി.കെ. വാസന്‍ ഈറോഡിലും പ്രതിഷേധ യോഗങ്ങളില്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ പരാജയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമരപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്
.jpg)


