ജാര്‍ഖണ്ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയം ; ഘടക കക്ഷികള്‍ ക്രോസ് വോട്ട് ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ്
തങ്ങളുടെ ഒരു വോട്ടും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് കെ രാജു അവകാശപ്പെടുന്നത്.
ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ ഘടകകക്ഷികളെ പഴിച്ച് കോണ്‍ഗ്രസ്. ആര്‍ജെഡിയും സിപിഐഎംഎല്ലും ക്രോസ് വോട്ട് ചെയ്തുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം ഘടകകക്ഷികള്‍ ആരോപണം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് തന്നെയാണ് വോട്ട് നല്‍കിയതെന്ന് സിപിഐ എംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. എന്നാല്‍ തങ്ങളുടെ ഒരു വോട്ടും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് കെ രാജു അവകാശപ്പെടുന്നത്. വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് നാല് വോട്ടുകളാണ് അധികമായി ലഭിച്ചത്. ഈ വോട്ടുകളെ ചൊല്ലിയാണ് തര്‍ക്കം. ആരോപണം നേരിടുന്ന ആര്‍ജെഡിക്ക് നാലും സിപിഐഎംഎല്ലിന് രണ്ടും എംഎല്‍എമാരാണ് ഉള്ളത്.
ജാര്‍ഖണ്ഡില്‍ ക്രോസ് വോട്ടിങ്ങിലൂടെ എന്‍ഡിഎ പിന്തുണയുളള സ്ഥാനാര്‍ത്ഥി പരിമള്‍ നത്വാനിയാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. ഇന്‍ഡ്യ സഖ്യത്തില്‍ നിന്ന് നാല് വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചു. രണ്ട് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
.jpg)

