വിവാദ ആള്‍ദൈവം അശോക് കുമാര്‍ ഖരാട്ടുമായി ബന്ധം;എന്‍സിപി നേതാവ് രൂപാലി ചകങ്കര്‍ വനിത അധ്യക്ഷ സ്ഥാനം രാജിവെച്ചു
മുംബൈ: പീഡനക്കേസില്‍ അറസ്റ്റിലായ വിവാദ ആൾദൈവം അശോക് കുമാര്‍ ഖരാട്ടുമായുള്ള ബന്ധത്തിന് പിന്നാലെ വിമർശനം നേരിട്ട എന്‍സിപി നേതാവ് രൂപാലി ചകങ്കര്‍ മഹാരാഷ്ട്ര വനിതാ വിഭാഗം അധ്യക്ഷസ്ഥാനം രാജിവച്ചു.എന്‍സിപി അജിത് പവാര്‍ വിഭാഗം അധ്യക്ഷയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറുമായി രാവിലെ ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് രാജി. രാജിക്കത്ത് രൂപാലി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്്ക്കുകയും ചെയ്തു.
അശോക് കുമാറുമായി അടുത്ത ബന്ധം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനവും രൂപാലി നേരത്തെ രാജിവച്ചിരുന്നു. എന്നാല്‍ ആത്മീയമായ ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിയുമായിരുന്നില്ലെന്നും രൂപാലി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആവര്‍ത്തിച്ചു. അന്വേഷണത്തില്‍ തന്റെ നിരപരാധിത്വം വ്യക്തമാകും. യാതൊരു തെളിവുമല്ലാതെ ചിലര്‍ അസത്യമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വേദനാജനകമാണ്. ഇക്കാര്യത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോടും ഡിജിപിയോടും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും രുപാലി പറഞ്ഞു.
.jpg)


