എൻ‌സി‌ആർ‌ടി കോമൺ എൻ‌ട്രൻസ് പരീക്ഷ; രജിസ്ട്രേഷൻ ആരംഭിച്ചു

Registration

നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) വിവിധ ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമുകളിലേക്കുള്ള കോമൺ എൻട്രൻസ് പരീക്ഷ (CEE) 2026 വിജ്ഞാപനം പുറപ്പെടുവിച്ചു. അജ്മീർ, ഭോപ്പാൽ, ഭുവനേശ്വർ, മൈസൂരു തുടങ്ങിയ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനുകളിൽ (RIEs) പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗുണനിലവാരമുള്ള അധ്യാപക പരിശീലനത്തിന് പേരുകേട്ട റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ BEd, MEd, Integrated MScEd തുടങ്ങിയ കോഴ്സുകളിലേക്കാണ് ഈ പരീക്ഷ വഴി പ്രവേശനം ലഭിക്കുന്നത്.

പ്രധാന തീയതികൾ

അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ജൂൺ 05.

പരീക്ഷാ തീയതി: 2026 ജൂൺ 28 (കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ – CBT).

അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്: cee.ncert.gov.in

കോഴ്സുകളും യോഗ്യതയും

Integrated MScEd: 50% മാർക്കോടെ പ്ലസ് ടു വിജയിച്ചിരിക്കണം (SC/ST/PWD വിഭാഗങ്ങൾക്ക് 45% മതിയാകും). 2024, 2025 വർഷങ്ങളിൽ പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം.

Integrated BEd-MEd (3 വർഷം): സയൻസ്/സോഷ്യൽ സയൻസ്/ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ 55% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം.

മറ്റ് കോഴ്സുകൾ: BEd, MEd, Integrated BEd, MA

തിരഞ്ഞെടുപ്പ് രീതി

CEE 2026 സ്കോർ: 60% വെയിറ്റേജ്.

അക്കാദമിക് പ്രകടനം: 40% വെയിറ്റേജ്.

അപേക്ഷകർ അക്കാദമിക് രേഖകൾക്കൊപ്പം സ്കാൻ ചെയ്ത ഫോട്ടോയും ഒപ്പും തയ്യാറാക്കി വെക്കേണ്ടതാണ്. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാം.

Tags