ലൈംഗിക പീഡന ആരോപണം ,ദേശീയ ഷൂട്ടിംഗ് കോച്ചിന് സസ്‌പെന്‍ഷന്‍

d

ഷൂട്ടിങ് മത്സരത്തിലെ പ്രകടനം അവലോകനം ചെയ്യാനാണ് പരിശീലകൻ പെൺകുട്ടിയെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്.

ഡൽഹി: ദേശീയ ഷൂട്ടിങ് താരമായ പതിനേഴുകാരിയെ പരിശീലകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ മാസം ഫരീദാബാദിലെ ഒരു ഹോട്ടലിൽ വച്ചാണ് പരിശീലകൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഷൂട്ടിങ് മത്സരത്തിലെ പ്രകടനം അവലോകനം ചെയ്യാനാണ് പരിശീലകൻ പെൺകുട്ടിയെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്.

tRootC1469263">

തുടർന്ന് പീഡനവിവരം പുറത്തുപറഞ്ഞാൽ കരിയർ നശിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി പതിനേഴുകാരിയുെട അമ്മ നൽകിയ പരാതിയിൽ പറയുന്നു.പരാതിയെ തുടര്ന്ന് നാഷണല് റൈഫിള് അസോസിയേഷന് ഓഫ് ഇന്ത്യ (എന്ആര്എഐ) കോച്ചിനെ താത്കാലികമായി സസ്പെന്ഡ് ചെയ്തു.

പെണ്കുട്ടിയുടെ കുടുംബം നല്കിയ പരാതിയില് ഫരീദാബാദ് വനിതാ പൊലീസ് സ്റ്റേഷനില് എഫ്ഐആര് രജിസ്റ്റര് ചെയ്തു. പോക്സോ നിയമത്തിലെ സെക്ഷന് 6, ഭാരതീയ ന്യായ സംഹിതയിലെ 351(2) എന്നീ വകുപ്പുകള് പ്രകാരമാണ് കേസ്. ഹോട്ടല് സിസിടിവി ദൃശ്യങ്ങള് ശേഖരിക്കുന്നതടക്കമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Tags