രാജ്യ താൽപര്യത്തിനെതിരായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തേടി കേന്ദ്രം


ഡൽഹി: രാജ്യ താൽപര്യത്തിനെതിരായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ഇൻഫ്ലുവൻസേഴ്സിനുമെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക, പരിഭ്രാന്തി സൃഷ്ടിക്കുക, ദേശവിരുദ്ധ ഉള്ളടക്കം പങ്കുവയ്ക്കുക തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാരുടെയും അക്കൗണ്ടുകളുടെയും വിവരങ്ങൾ ഈ മാസം 8 നകം കൈമാറാനാണ് നിർദേശം നൽകിയിരിക്കുന്നത്. നടപടികളുടെ ഭാഗമായി കേന്ദ്രം പുതിയ മാനദണ്ഡങ്ങൾ ഇറക്കി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രചരണങ്ങൾക്കെതിരെയാണ് നടപടി. ദേശവിരുദ്ധ ഉള്ളടക്കമുള്ള അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.
