ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് കൂട്ടി ദേശീയപാതാ അതോറിറ്റി

toll plaza

അന്‍പത്തിയാറ് ലക്ഷത്തോളം പേരാണ് രാജ്യത്ത് ഫാസ്ടാഗ് വാര്‍ഷിക പാസ് ഉപയോഗിക്കുന്നത്

ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് കൂട്ടി ദേശീയപാതാ അതോറിറ്റി. മൂവായിരം രൂപയില്‍ നിന്ന് മൂവായിരത്തി എഴുപത്തിയഞ്ച് രൂപയാക്കിയാണ് വാര്‍ഷിക പാസ് നിരക്ക് വര്‍ധിപ്പിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും എന്‍ എച്ച് എ ഐവ്യക്തമാക്കി.

tRootC1469263">

അന്‍പത്തിയാറ് ലക്ഷത്തോളം പേരാണ് രാജ്യത്ത് ഫാസ്ടാഗ് വാര്‍ഷിക പാസ് ഉപയോഗിക്കുന്നത്. വര്‍ഷത്തില്‍ ഇരുനൂറ് തവണ ഫീസീടാക്കാതെ ടോള്‍പ്ലാസകള്‍ കടക്കാം എന്നതാണ് ഏറ്റവും വലിയ നേട്ടം. 2025 ഓഗസ്റ്റ് 15 നാണ് എന്‍ എച്ച് എ ഐ ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ് അവതരിപ്പിച്ചത്. ഈ പാസ് ദേശീയ പാത ഉപയോക്താക്കള്‍ക്ക് സുഗമവും താങ്ങാനാവുന്നതുമായ യാത്രാ ഓപ്ഷന്‍ നല്‍കുന്നതാണെന്നാണ് അഭിപ്രായം. ദേശീയ പാതകളിലും ദേശീയ എക്‌സ്പ്രസ് വേകളിലുമുള്ള ഏകദേശം 1150 ടോള്‍ പ്ലാസകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് ഉപയോഗിക്കാവുന്നതാണ്.

Tags