കേരളത്തിലെ ദേശീയപാത നിർമാണം : കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം നഗരത്തിന് പുറത്തായി ഔട്ടർ റിങ് റോഡ് പദ്ധതി ഫെബ്രുവരി - മാർച്ചിൽ പ്രഖ്യാപിക്കുമെന്നും ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കേരളത്തിൽ ഇനി നിർമിക്കുന്ന മേൽപലങ്ങൾ പില്ലറുകളിൽ പണിയുമെന്നും ഗഡ്കരി കൂടിക്കാഴ്ചയിൽ അറിയിച്ചതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
tRootC1469263">തിരുവനന്തപുരം നിവാസികൾക്ക് പുതുവർഷ സമ്മാനമായി ഔട്ടർ റിങ് റോഡ് മോദി സർക്കാർ സമ്മാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അടുത്ത മാസത്തോടെ പ്രഖ്യാപനമുണ്ടാകും. റിങ്റോഡിനാവശ്യമായ സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കിയാവും ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കുകയെന്നും നിതിൻ ഗഡ്കരിയുമായി നടത്തിയ യോഗത്തിനുശേഷം രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
.jpg)


