നാഷനൽ ഹെറാൾഡ് കേസ് : ഇ.ഡി സമർപ്പിച്ച ഹരജിയിൽ കോൺഗ്രസ് നേതാക്കൾക്ക് ഹൈകോടതി നോട്ടീസ്
ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും പ്രതികരണം അറിയിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഡിസംബർ 16ന് വിചാരണ കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി ഹൈകോടതിയെ സമീപിച്ചത്. ജസ്റ്റിസ് രവീന്ദർ ദുഡേജയാണ് നോട്ടീസ് അയച്ചത്.
tRootC1469263">ഹൈകോടതി ഇനി ഈ വിഷയം പരിഗണിക്കുന്നത് 2026 മാർച്ച് 12 ലേക്ക് മാറ്റി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണ ഏജൻസി സമർപ്പിച്ച പരാതി നിയമപരമായി അനുവദിക്കാനാകില്ലെന്ന് പറഞ്ഞാണ് വിചാരണ കോടതി ഇ.ഡിയുടെ ഹരജി പരിഗണിക്കാൻ വിസമ്മതിച്ചത്. ഹൈകോടതിയിൽ ഇ.ഡിക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോൺഗ്രസ് നേതാക്കൾക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ അഭിഷേക് സിങ്വിയും ആർ.എസ്. ചീമയുമാണ് ഹാജരായത്.
.jpg)


