ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി, നരേഷ് പാല്‍ പുതിയ സെക്രട്ടറി
Jul 24, 2026, 06:02 IST
സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിയായി കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി കെ അനില്‍കുമാറിനെ നിയമിച്ചു.
നീറ്റ് ക്രമക്കേടില്‍ ദില്ലിയില്‍ സമരം കനത്തതോടെ പുതിയ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി. നരേഷ് പാല്‍ ആണ് പുതിയ സെക്രട്ടറി. വിനീത് ജോഷിയെ പഞ്ചായത്തീ രാജ് മന്ത്രാലയത്തിലേക്കാണ് മാറ്റിയത്. വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെയാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റിയത്.
സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിയായി കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി കെ അനില്‍കുമാറിനെ നിയമിച്ചു. മുന്‍ സെക്രട്ടറി വിരമിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.
.jpg)

