ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ച് നരേന്ദ്ര മോദി ; പ്രധാനമന്ത്രിയായിരിക്കെയുള്ള ആദ്യ സന്ദർശനം
Mar 30, 2025, 14:15 IST


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തി. പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യമായാണ് ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്. മോദിയുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നാണ് ബിജെപി നേതാക്കൾ ആവർത്തിക്കുന്നതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ആർഎസ്എസുമായുള്ള ബന്ധം ശക്തമാക്കുന്നതിന് വേണ്ടിയാണ് സന്ദർശനമെന്നാണ് വിലയിരുത്തൽ.
ആർഎസ്എസ് മേധാവി മോഹൻ ഭഗവത്തിനൊപ്പമാണ് മോദി ആസ്ഥാനത്തെത്തിയത്. ആർഎസ്എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മൃതി മന്ദിരത്തിൽ നരേന്ദ്ര മോദി പുഷ്പങ്ങൾ അർപിച്ചു. രാവിലെ നാഗ്പുർ വിമാനത്താവളത്തിലെത്തിയ മോദിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും സ്വീകരിച്ചു.
