ന്യൂസിലാൻഡിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

Prime Minister Narendra Modi arrives in New Zealand.

 വെല്ലിങ്ടൺ: ഓസ്‌ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാൻഡിലെത്തി. വെല്ലിങ്ടൺ വിമാനത്താവളത്തിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. രാജീവ് ഗാന്ധിക്കു ശേഷം ന്യൂസിലാൻഡ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം, സ്വതന്ത്ര വ്യാപാര കരാറിന്റെ പുരോഗതിയും ഇരുവരും തമ്മിലുള്ള ചർച്ചയിൽ പ്രധാന വിഷയമാകും.

ഓസ്‌ട്രേലിയയിൽ വൻ ജനപിന്തുണയോടെയായിരുന്നു പ്രധാനമന്ത്രിയുടെ പര്യടനം. ഇന്ത്യ-ഓസ്‌ട്രേലിയ കായിക സഹകരണ കൂട്ടായ്മയുടെ ഭാഗമായി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പ്രത്യേക പരിപാടിയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനൊപ്പം നരേന്ദ്ര മോദിയും പങ്കെടുത്തു. സ്റ്റീവ് വോ അടക്കമുള്ള പ്രമുഖ താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 2032-ലെ ബ്രിസ്ബൺ ഒളിംപിക്സിന് ശേഷം, 2036-ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്.

Tags