‘ഭീകരാക്രമണത്തിനു ശേഷം പുതിയ ഇന്ത്യ തലകുനിക്കുകയോ തിരിച്ചടിക്കാൻ മടിക്കുകയോ ചെയ്യില്ല’ : നരേന്ദ്ര മോദി
Nov 29, 2025, 18:27 IST
മുൻ സർക്കാരുകൾ ഭീകരാക്രമണത്തിനു ശേഷം വെറുതെ ഇരിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ പുതിയ ഇന്ത്യ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിൽ തലകുനിക്കുകയോ മടിക്കുകയോ ചെയ്യുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഡുപ്പി ക്ഷേത്ര ദർശനത്തിനു ശേഷം ശ്രീകൃഷ്ണ മഠത്തിലെ ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
tRootC1469263">ഇന്ത്യൻ വ്യോമസേനയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, നമ്മുടെ ‘സുദർശനചക്രം’ ശത്രുക്കളെ തകർത്തു തരിപ്പണമാക്കുമെന്നു പറഞ്ഞു. ‘‘ഇത് ഓപ്പറേഷൻ സിന്ദൂറിന്റെ വേളയിൽ കണ്ടതാണ്. ഇത് പുതിയ ഭാരതമാണ്. അത് ആർക്കു മുന്നിലും തലകുനിച്ചിട്ടുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
.jpg)


