നരേന്ദ്ര മോദി ജപ്പാനിലേക്ക്
Aug 24, 2025, 16:00 IST
ഡൽഹി : ജപ്പാൻ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 29നും 30നും നടക്കുന്ന 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി ജപ്പാനിലെത്തുന്നത്. ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം. പ്രതിരോധം, സുരക്ഷ, വ്യാപാരം, സാമ്പത്തികം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉച്ചകോടിയിൽ ചർച്ച നടത്തും.
tRootC1469263">ഇഷിബ പ്രധാനമന്ത്രി ആയതിന് ശേഷം മോദിയുമായി വേദി പങ്കിടുന്ന ആദ്യ ഉച്ചകോടിയാകുമിത്. അതേസമയം, ജപ്പാൻ സന്ദർശനത്തിനുശേഷം, ഓഗസ്റ്റ് 31നും സെപ്റ്റംബർ 1നും ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ.) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തും.
.jpg)


