ഭീകരവാദത്തിലൂടെ നടത്തുന്നത് നേരിട്ടുള്ള യുദ്ധമായി തന്നെ ഇനി കണക്കാക്കും, സിന്ധു നദീജല കരാറിൽ തൊട്ടപ്പോൾ തന്നെ പാകിസ്ഥാൻ വിയർത്ത് തുടങ്ങി ; നരേന്ദ്രമോദി

modi
modi

ഡൽഹി: ഭീകരവാദത്തിലൂടെ പാകിസ്ഥാൻ നടത്തുന്നത് നിഴൽ യുദ്ധമായല്ല നേരിട്ടുള്ള യുദ്ധമായി തന്നെ ഇനി കണക്കാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനകൾ തുടങ്ങിയ ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയിലെ ജനങ്ങൾ ഇനി മുന്നോട്ട് കൊണ്ടുപോകുമെന്നും മോദി വ്യക്തമാക്കി. സിന്ധു നദീജല കരാർ തൽക്കാലത്തേക്ക് മാറ്റി വച്ചപ്പോൾ തന്നെ പാകിസ്ഥാൻ വിയർത്തു തുടങ്ങിയെന്നും മോദി പറഞ്ഞു.ഗുജറാത്തിലെ ഗാന്ധിനഗറിൽ റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

tRootC1469263">

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് മോദി അവകാശപ്പെട്ടു. ഇത്തവണ ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തപ്പോൾ ആരും തെളിവ് ചോദിക്കാതിരിക്കാൻ എല്ലാം രേഖപ്പെടുത്തി. പാകിസ്ഥാൻ സേനയും ഭീകരരും ഒന്ന് തന്നെയെന്ന് തെളിഞ്ഞ് കഴിഞ്ഞു. സിന്ധു നദീജല കരാറിൽ തൊട്ടപ്പോൾ തന്നെ പാകിസ്ഥാൻ വിയർത്ത് തുടങ്ങിയെന്നും മോദി പറഞ്ഞു.

Tags